2024, ജൂലൈ 2, ചൊവ്വാഴ്ച
2024, ഫെബ്രുവരി 22, വ്യാഴാഴ്ച
2024, ജനുവരി 26, വെള്ളിയാഴ്ച
2024, ജനുവരി 1, തിങ്കളാഴ്ച
2023, ഡിസംബർ 24, ഞായറാഴ്ച
2023, നവംബർ 1, ബുധനാഴ്‌ച
2023, സെപ്റ്റംബർ 14, വ്യാഴാഴ്ച
2023, ഓഗസ്റ്റ് 28, തിങ്കളാഴ്ച
2023, ജൂലൈ 2, ഞായറാഴ്ച
2023, മേയ് 3, ബുധനാഴ്‌ച
സമാന്തരം വീണ്ടും വായിക്കുമ്പോൾ / ബക്കർ കല്ലോട് / രണ്ടോ മൂന്നോ മിനിറ്റിനകം ഏതു കാഴ്ചയും മടുപ്പിക്കുന്ന ഈ I T യുഗത്തിൽ Eye യ്ക്ക് Tea ആയി മണിക്കൂറുകളോളം, അതും 207 പേജിൽ നമ്മുടെ കണ്ണിനെയും മനസ്സിനെയും അനുഭവിപ്പിച്ച് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു നോവൽ, അതാണ് മനോജ് രാമത്തിന്റെ ' സമാന്തരം'.വായനയേക്കാൾ മറ്റുപാധികൾ സന്തോഷം നൽകുന്ന ഇന്റർനെറ്റ് കാഴ്ചക്കാലത്ത് ദിവസങ്ങളോളം അക്ഷരങ്ങളുടെ ലോകത്ത് അതും വായിക്കുന്നവന്റെ മനോ ലോകത്ത് നമ്മെ അടക്കി നിർത്തി പുസ്തകം മടക്കി വെക്കാതെ ഒരു ദേശത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട് സമാന്തരം.എഴുപതുകളിൽ കൗമാരം പൂണ്ട് എൺപതുകളിൽ യൗവ്വനത്തിലെത്തി രണ്ടായിരത്തോടെ വാർധക്യം ബാധിച്ച സമാന്തര കലാലയത്തിന്റെ യൗവ്വനകാലത്തെ വസന്തക്കാഴ്ചയാണ് നോവലിലെ ഇതിവൃത്തം. ഒരു പക്ഷെ തീക്ഷ്ണ ചിന്തകളുടെ അതിരുകളില്ലാത്ത വായനകളുള്ള യൗവ്വനത്തിൽ മറ്റെന്തിനേക്കാളും മാനുഷികതക്കായിരുന്നല്ലോ മുൻതൂക്കം! വാസുവും സരളയും മറ്റാർക്കോ വേണ്ടി ആ മാനുഷികതയിൽ സ്വജീവിതം തന്നെ ബലി നൽകുമ്പോൾ, നിരർത്ഥതകളിലും മാനുഷികത തെല്ലും ചോർന്നു പോകാതെ ബാലചന്ദ്രനും സുധാമണിയും പ്രായോഗികതയുടെ മാനുഷിക തലം ക്ഷമയിലൂടെ ത്യാഗത്തിലൂടെ ജീവിതത്തിൽ ഒന്നായി ചേർന്ന് നമുക്ക് കാണിച്ചു തരുന്നു. അമച്വർ നാടകങ്ങൾ അരങ്ങ് തീർത്ത നാട്ടു ക്ലബ്ബുകളുടെ വസന്ത എൺപതുകളിലെ നാടകങ്ങളുടെ അരങ്ങും അണിയറയും നിറക്കാഴ്ച തീർക്കുന്ന സമാന്തരം, അത്യന്തം നാടകീയവും ഉദ്വേഗപരവുമായ ദേശക്കാഴ്ച ഒരുക്കുന്നു. അരങ്ങത്ത് പൂമാതൈ പൊന്നമ്മയായാലും നാടുവാഴിയായാലും അണിയറയിലെ യഥാതഥ ജീവിതക്കാഴ്ച നമ്മെ ഒട്ടും മുഷിപ്പിക്കാതെ കാണിച്ചു തന്നു മുന്നോട്ടു കൊണ്ടു പോകുന്നു.രാഷ്ട്രീയ, സാമൂഹിക, സാമുദായിക, ചരിത്രമുൾക്കൊള്ളുന്ന ചെറുവണ്ണൂർ, ആവള, കുട്ടോത്ത്, വാല്യക്കോട്, അഞ്ചാം പീടിക, പേരാമ്പ്ര, കോഴിക്കോട് മെഡിക്കൽ കോളജ് വരെ നീളുന്ന രംഗ പശ്ചാത്തലത്തിൽ സംസാരിക്കുന്ന ഭാഷയും തദ്ദേശീയമാണ്. എന്നിരുന്നാലും ഏതു ദേശത്തും നടക്കുന്ന, നടന്ന സംഭവമായി ദേശങ്ങളെ അവഗണിച്ച് അനുഭവിപ്പിക്കാൻ നോവലിന് കഴിയുന്നു.ഈ നോവൽ എഴുതിയ നോവലിസ്റ്റ് ശ്രീ മനോജ് രാമത്തിന്റെ കന്നി നോവലാണെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും വായനക്കാർ അത് സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ല. കാരണം അത്രയേറെ മനോഹരമാണ് ഭാഷയിലൂടെയുള്ള അദ്ദേഹത്തിന്റെ ഒതുക്കം, കയ്യടക്കം. ഏതൊരാൾക്കും പ്രാദേശികതയേയും മറികടന്ന് മനസ്സിലാക്കാവുന്ന ഹൃദയ ഭാഷ ഈ നോവലിന്റെ പ്രത്യേകതയാണ്. സമാന്തര പാരലൽ കലാലയ പശ്ചാത്തലത്തിൽ അധികം നോവലുകളുണ്ടോ എന്നറിയില്ല. ശ്രീ മാടമ്പ് കുഞ്ഞുക്കുട്ടന്റെ 'അശ്വത്ഥാമാവ്' ആ ഗണത്തിൽ പെടുന്നതാണെന്ന് തോന്നിയിട്ടുണ്ട്. അതിലെ നായക കഥാപാത്രം കുഞ്ഞുണ്ണിയെ പോലെ ബാലചന്ദ്രനും അനുഭവിക്കുന്ന മൗന വേദന മാടമ്പിന്റെ കുഞ്ഞുണ്ണി ഒരു വേള പറയുന്നതു പോലെ " I want weep but nobody is here, to wipe away my tears" മൗനത്തിൽ ബാലചന്ദ്രനും പറയുന്നുണ്ട്. തീവ്ര സംഘർഷങ്ങളുടെ നെരിപ്പോടുകൾ വായനക്കാരുടെ മനസ്സിലും ചൂടുണ്ടാക്കാൻ പര്യാപ്തമായിട്ടുണ്ട്.നോവലിസ്റ്റ് ശ്രീ മനോജ് രാമത്തിനും പ്രസാധകനും സുഹൃത്തുമായ ശ്രീ പീതാംബരനും അങ്ങേയറ്റം നന്ദി.വായനക്കാർ ഇതിനോടകം ഏറ്റെടുത്ത സമാന്തരത്തിന്റെ സെക്കന്റ് എഡിഷനും ഇതേപോലെ ഏറ്റെടുക്കട്ടെ. ഒരു പാട് എഡിഷനുകളും അർഹമായ പുരസ്ക്കാരങ്ങളും ഈ നോവലിന് ലഭിക്കട്ടെ.മെറി ബുക്സിനും പ്രസാധകനും നോവലിസ്റ്റിനും ആശംസകൾ...
2023, ഏപ്രിൽ 23, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)