സമാന്തരം / നോവൽ /മനോജ് രാമത്ത്
വായനാനുഭവം / പി. സിന്ധു
എൻ്റെ എൻ്റെ എന്ന് ചേർത്ത് വെച്ചവയിൽ എൻ്റെ നാടും നാട്ടുകാരും നാട്ടുഭാഷയുമൊക്കെ വരും. അതിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാണ് നാട്ടുകാരനായ എഴുത്തുകാരൻ്റെ സമാന്തരം എന്ന നോവൽ വായനക്ക് എടുത്തതും.
ചെറുവണ്ണൂർ എന്ന നാടും അവിടുത്തെ ചില പരിചയക്കാരുമൊക്കെ കഥാപാത്രങ്ങളായി മുമ്പിലെത്തിയപ്പോൾ, ഞങ്ങൾ കേട്ടു പരിചയിച്ച ഞങ്ങളുടെ നാട്ടു ഭാഷ തന്നെ അതിലെ കഥാ പാത്രങ്ങളുടെ സംസാരഭാഷയായപ്പോൾ വലിയ സന്തോഷം തോന്നി. വീടിന് മുമ്പിലൂടെ പണ്ട് പോവാറുണ്ടായിരുന്ന സത്യസായി, എ.കെ.ബി.ടി തുടങ്ങിയ ചില ബസ്സുകളുടെ വിസ്മൃതിയിലാണ്ടുപോയ പേരുകൾ പോലും ഓർമ്മയിലെത്തിച്ചതിന് നോവലിസ്റ്റിന് നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ